മികച്ച നടനുള്ള പുരസ്കാരം ജോസഫ് എന്ന സിനിമയിലെ പ്രകടനത്തിലൂടെ ജോജു ജോര്‍ജ്ജ് സ്വന്തമാക്കി.
മികച്ച തിരക്കഥക്കുള്ള പുരസ്കാരവും സുഡാനി ഫ്രം നൈജീരിയക്കാണ്. ചിത്രത്തിന്‍റെ സംവിധായകന്‍ സക്കരിയ, മുഹ്സിന്‍ പെരാരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
മികച്ച നടിയായി വരത്തനിലെ പ്രകടനത്തിന് ഐശ്വര്യ ലക്ഷ്മി അര്‍ഹയായി. മികച്ച ഛായാഗ്രാഹകന്‍ ഷൈജു ഖാലിദാണ്. സുഡാനി ഫ്രം നൈജീരിയ, ഈ.മ.യൗ എന്നീ സിനിമകളുടെ ക്യാമറയാണ് ഖാലിദിനെ അവാര്‍ഡിനര്‍ഹനാക്കിയത്.
മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം രണ്ട് പേര്‍ക്കാണ് ലഭിച്ചത്. സുഡാനി ഫ്രം നൈജീരിയയിലെ ജമീലുമ്മ എന്ന കഥാപാത്രത്തിന് സാവിത്രി ശ്രീധരനും ഈ.മ.യൗ എന്ന ചിത്രത്തിലെ പെണ്ണമ്മ എന്ന കഥാപാത്രത്തിന് പൗളി വല്‍സനും ഈ അവാര്‍ഡ് പങ്കിട്ടെടുത്തു.





0 comments:
Post a Comment