സിപിസി സിനി അവാർഡ്സിൽ ഈ വർഷം ഏറ്റവും ശക്തമായ മത്സരം നടന്ന മികച്ച നടൻ വിഭാഗത്തിൽ, ഓഡിയൻസ് പോളിലും, ജൂറി വിലയിരുത്തലിലും ഈ മ യൗവിലെ ചെമ്പൻ വിനോദ് ജോസിനെയും, സുഡാനിയിലെ സൗബിൻ ഷാഹിറിനെയും മറികടന്നാണ് ജോസഫിലൂടെ ജോജു ജോർജ്ജ് വിജയിയായിരിക്കുന്നത്.
ജോസഫ് എന്ന ചിത്രത്തിൻറെ നറേറ്റിവ് തന്നെ വളരെ കൗതുകം ഉണർത്തുന്ന ഒന്നാണ് , പ്രധാന കഥാപാത്രത്തിന്റേതായ ഗ്രാഫ് വളരുന്നതിന്റെ മുറക്ക് ജോജുവിന്റെ പ്രകടനത്തിലും അതിനോട് ചേർന്ന് നിൽക്കുന്ന മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു എന്ന് ജൂറി വിലയിരുത്തി. സിനിമ തന്നെ ഒരു പോലീസുകാരന്റെ ബയോപിക് സ്വഭാവം പേറുന്നുണ്ട്. ഇന്നത്തെ വ്യക്തിജീവിതത്തിലെ നിസ്സംഗതയും, ഭൂതകാലത്തിലെ ജീവിത ദുരന്തങ്ങളും, കർമ്മമണ്ഡലത്തിലെ ബുദ്ധികൂർമ്മതയും ഒരു പോലെ പ്രതിഫലിക്കേണ്ടുന്ന ഭാവവും ശരീരഭാഷയും ജോർജു ഉടനീളം സസ്‌റ്റൈൻ ചെയ്യുന്നുണ്ട്. പ്രണയത്തെയും, വിവാഹ ജീവിതത്തെയും സ്വീകരിക്കുമ്പോഴുണ്ടാവുന്ന സന്തോഷം, പിന്നീട് അവയുടെ തകർച്ചയെയും, മരണങ്ങളെയും അഭിമുഖീകരിക്കുന്ന സിനിമയിലെ ഡീപ് ആയ സന്ദർഭങ്ങൾ, അപ്പോഴൊക്കെ ജോജുവിന്റെ ആന്തരികസംഘര്‍ഷങ്ങൾ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്.
ഒരു പോലീസുകാരൻ മനുഷ്യനെയും, മനുഷ്യ ശരീരത്തെയും വേറിട്ട് നോക്കിക്കാണേണ്ടുന്ന തിരക്കഥയിലെ പല ചലഞ്ചിങ് ആയ സീനുകളിലും ജോജു സൂക്ഷ്മമായ രീതിയിലാണ് പ്രകടനം കൈകാര്യം ചെയ്തിട്ടുള്ളത്. ശരീരത്തെയും കഥാപാത്രത്തെയും കഥയെയും പ്രകടനത്തിലൂടെ അങ്ങേയറ്റം വിശ്വസനീയമാക്കാൻ ജോജുവിന്റെ ഈ സർപ്രൈസ് റോളിനാൽ കഴിഞ്ഞിട്ടുണ്ട്.
അതി സൂക്ഷ്മമായ ഒബ്സർവേഷനുകളുടെ ബലത്തിൽ ജോജു മെനഞ്ഞെടുത്ത ജോസഫ് എന്ന കഥാപാത്രത്തിന് മുൻ ഉദാഹരങ്ങൾ ഏറെ ഉണ്ടെങ്കിലും അതിൽ നിന്നൊക്കെ വ്യത്യസ്തമാക്കി നിർത്താൻ ജോജു പ്രത്യേകം ശ്രദ്ധിച്ചു എന്നതും വിലയിരുത്തപ്പെട്ടു. മെമ്പർ വോട്ടിങ്ങിൽ മറ്റുള്ളവരെ വളരെ എളുപ്പത്തിൽ പിന്നിലാക്കാനും ജോജുവിന് കഴിഞ്ഞതും ആ കഥാപാത്രത്തിന്റെ പ്രേക്ഷക സ്വീകാര്യതയും , നടനെന്ന രീതിയിലെ പുതിയ പരീക്ഷണത്തെ അവർ ഉൾക്കൊണ്ടതിന്റെയും തെളിവാണ്.
ചെമ്പന്റെ ഈശി എന്ന കഥാപാത്രത്തിന്റെ വികാര തലങ്ങളിലൂടെ ഉള്ള സഞ്ചാരം അത്ഭുതകരമായിരുന്നു. അത്യധികം ക്രാഫ്റ്റിയായ സിനിമയുടെ സ്വാഭാവികമായ വളർച്ചയിലെ ഭാഗമായി മാറുകയായിരുന്നു ചെമ്പന്റെ പ്രകടനം.
ശക്തമായ കഥാപാത്രത്തിന്റെ ലാഞ്ചനകളിലേക്കു വളരെ പതുക്കെ മാത്രം എത്തുകയെന്ന സ്ക്രിപ്റ്റ് ആവശ്യപ്പെട്ട രീതി പിൻപറ്റിയതു ചെമ്പന് കഥയോട് നീതി പുലർത്താൻ വഴി വെച്ചുങ്കിലും , കഥാപാത്രനിര്‍മിതിയില്‍ ജോസഫിലെ ടൈറ്റില്‍ കഥാപാത്രത്തിന് ലഭിച്ച സാധ്യതകള്‍ ജോജുവിന് വ്യക്തമായ മുൻതൂക്കം നല്കി
പ്രിത്വിരാജിന്റെ കൂടെയിലെ കഥാപാത്രത്തിന്റെ വോട്ടിംഗ് പ്രകാരമുള്ള ഫൈനൽ ഷോർട്ട് ലിസ്റ്റിലേക്കുള്ള പ്രവേശനം തന്നെ സ്ഥിരം മാനറിസങ്ങളിൽ നിന്ന് അദേഹം വിട്ടു നിന്നതിന്റെ ഫ്രഷ്‌നെസ്സ് കാണികൾക്കു ഫീൽ ചെയ്തു എന്നത് കൊണ്ടാണ്. സെക്ഷ്വൽ അബ്യുസിന്റെ ഇരയായ നായകൻ മലയാളത്തിൽ വിരളമെന്നിരിക്കെ, ആ ട്രൊമയിൽ ഊന്നിയ അംഗവിക്ഷേപങ്ങളും ശരീരഭാഷയും പിന്നെ പ്ലോട്ടിൽ അന്തര്‍ലീനമായ സാഹോദര്യവും ഏച്ചുകെട്ടൽ തോന്നാത്ത രീതിയിൽ പൃഥ്വിരാജിന്റെ ജോഷ്വ പെരുമാറി. നസ്രിയയുമായുള്ള ലൈറ്റർ മൂഡ് ഉള്ള സീനുകളിൽ പോലും വളരെ കൺട്രോൾഡ് ആയ പ്രകടനം കാഴ്ചവെച്ചതും ശ്രദ്ധേയമായിരുന്നു എന്നും ജൂറി അഭിപ്രായപ്പെട്ടു.
രണ്ടു ചിത്രങ്ങളിലെ മിന്നുന്ന പ്രകടനവുമായി ജയസൂര്യയും, മൂന്ന് വ്യത്യസ്ത ജോണർ ചിത്രങ്ങളുമായി മത്സരിച്ച ഫഹദ് ഫാസിലും ആ സിനിമകളിൽ അവരവരുടെ കഥാപാത്രങ്ങളെ നല്ല രീതിയിൽ എക്സിക്യൂട് ചെയ്‌തെങ്കിലും, ഓഡിയൻസ് പോളിൽ ഏറെ മുന്നിട്ട് നിന്ന ജോജുവിന് മുന്നിൽ അത്ര തീവ്രമായ വെല്ലുവിളികൾ ഉയർത്താൻ സാധിച്ചില്ല.
ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് സഹനടനായും, ഇപ്പോൾ ഒരു സിനിമ തന്നെ സ്വന്തം തോളിൽ ഏറ്റെടുക്കാൻ പ്രാപ്തിയുള്ള നായക നടനായും മാറിയിരിക്കുന്നു ജോജു ജോർജ്ജ്. പ്രണയം ,വിരഹം , ഏകാന്തത എന്നിങ്ങനെ വിവിധ ഡയമന്‍ഷനുകളിലേക്ക് വളരുന്ന ഒരു കഥാപാത്രസൃഷ്ടിയെയാണ് ജോസഫിൽ കണ്ടത്, കഥയില്‍ ഈ തലങ്ങള്‍ക്ക് നിര്‍ണായകമായ സ്ഥാനവുമുണ്ടായിരുന്നു . ജോജുവിലെ നടന്‍ ഈ തലങ്ങളെ ഓരോന്നിനെയും അങ്ങേയറ്റം സ്വഭാവികതയോടെ , കൈയ്യടക്കത്തോടെ അവതരിപ്പിക്കുകയും അതേ സമയം വളരെ സിനിമാറ്റിക് എന്നുവിളിക്കാന്‍ കഴിക്കാന്‍ കഴിയുന്ന ഒരു കഥാഗതിയുടെ നേടുംതൂണാവുകയും ചെയ്തു.
ഈ കാരണങ്ങൾ എല്ലാം കണക്കിലെടുത്തു വിധി എഴുതുമ്പോൾ, CPC സിനി അവാർഡ്‌സ് 2018 ലെ മികച്ച നടനുള്ള പുരസ്കാരം, വർഷങ്ങളായി മലയാള സിനിമയുടെ ഓരത്ത് മറഞ്ഞും, തെളിഞ്ഞും നിന്ന്, സിനിമയ്ക്ക് ഒപ്പം വളർന്ന ' ജോജു ജോർജ് ' എന്ന നടൻ കരസ്ഥമാക്കുന്നു..
#cpcawards2018

0 comments:
Post a Comment