ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമ പാരഡിസോ ക്ലബ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയായി സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ തെരഞ്ഞെടുക്കപ്പെട്ടു.


മികച്ച നടനുള്ള പുരസ്കാരം ജോസഫ് എന്ന സിനിമയിലെ പ്രകടനത്തിലൂടെ ജോജു ജോര്‍ജ്ജ് സ്വന്തമാക്കി.



മികച്ച തിരക്കഥക്കുള്ള പുരസ്കാരവും സുഡാനി ഫ്രം നൈജീരിയക്കാണ്. ചിത്രത്തിന്‍റെ സംവിധായകന്‍ സക്കരിയ, മുഹ്സിന്‍ പെരാരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.


ഈ. മ.യൗ എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള പുരസ്കാരത്തിനര്‍ഹനായി. സ്വഭാവ നടനുള്ള പുരസ്കാരം വിനായകനാണ്. ഈ.മ.യൗവിലെ മെമ്പര്‍ അയ്യപ്പന്‍ എന്ന കഥാപാത്രത്തിലൂടെയാണ് വിനായകന്‍ അവാര്‍ഡിനര്‍ഹനായത്. മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്കാരം രണത്തിലെ ടൈറ്റില്‍ ട്രാക്കിന് ലഭിച്ചു.


മികച്ച നടിയായി വരത്തനിലെ പ്രകടനത്തിന് ഐശ്വര്യ ലക്ഷ്മി അര്‍ഹയായി. മികച്ച ഛായാഗ്രാഹകന്‍ ഷൈജു ഖാലിദാണ്. സുഡാനി ഫ്രം നൈജീരിയ, ഈ.മ.യൗ എന്നീ സിനിമകളുടെ ക്യാമറയാണ് ഖാലിദിനെ അവാര്‍ഡിനര്‍ഹനാക്കിയത്.

മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം രണ്ട് പേര്‍ക്കാണ് ലഭിച്ചത്. സുഡാനി ഫ്രം നൈജീരിയയിലെ ജമീലുമ്മ എന്ന കഥാപാത്രത്തിന് സാവിത്രി ശ്രീധരനും ഈ.മ.യൗ എന്ന ചിത്രത്തിലെ പെണ്ണമ്മ എന്ന കഥാപാത്രത്തിന് പൗളി വല്‍സനും ഈ അവാര്‍ഡ് പങ്കിട്ടെടുത്തു.
സിപിസി സിനി അവാർഡ്സിൽ ഈ വർഷം ഏറ്റവും ശക്തമായ മത്സരം നടന്ന മികച്ച നടൻ വിഭാഗത്തിൽ, ഓഡിയൻസ് പോളിലും, ജൂറി വിലയിരുത്തലിലും ഈ മ യൗവിലെ ചെമ്പൻ വിനോദ് ജോസിനെയും, സുഡാനിയിലെ സൗബിൻ ഷാഹിറിനെയും മറികടന്നാണ് ജോസഫിലൂടെ ജോജു ജോർജ്ജ്  വിജയിയായിരിക്കുന്നത്.

ജോസഫ് എന്ന ചിത്രത്തിൻറെ നറേറ്റിവ് തന്നെ വളരെ കൗതുകം ഉണർത്തുന്ന ഒന്നാണ് , പ്രധാന കഥാപാത്രത്തിന്റേതായ ഗ്രാഫ് വളരുന്നതിന്റെ മുറക്ക് ജോജുവിന്റെ പ്രകടനത്തിലും അതിനോട് ചേർന്ന് നിൽക്കുന്ന മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു എന്ന് ജൂറി വിലയിരുത്തി. സിനിമ തന്നെ ഒരു പോലീസുകാരന്റെ ബയോപിക് സ്വഭാവം പേറുന്നുണ്ട്. ഇന്നത്തെ വ്യക്തിജീവിതത്തിലെ നിസ്സംഗതയും, ഭൂതകാലത്തിലെ ജീവിത ദുരന്തങ്ങളും, കർമ്മമണ്ഡലത്തിലെ ബുദ്ധികൂർമ്മതയും ഒരു പോലെ പ്രതിഫലിക്കേണ്ടുന്ന ഭാവവും ശരീരഭാഷയും ജോർജു ഉടനീളം സസ്‌റ്റൈൻ ചെയ്യുന്നുണ്ട്. പ്രണയത്തെയും, വിവാഹ ജീവിതത്തെയും സ്വീകരിക്കുമ്പോഴുണ്ടാവുന്ന സന്തോഷം, പിന്നീട് അവയുടെ തകർച്ചയെയും, മരണങ്ങളെയും അഭിമുഖീകരിക്കുന്ന സിനിമയിലെ ഡീപ് ആയ സന്ദർഭങ്ങൾ, അപ്പോഴൊക്കെ ജോജുവിന്റെ ആന്തരികസംഘര്‍ഷങ്ങൾ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്.

ഒരു പോലീസുകാരൻ മനുഷ്യനെയും, മനുഷ്യ ശരീരത്തെയും വേറിട്ട് നോക്കിക്കാണേണ്ടുന്ന തിരക്കഥയിലെ പല ചലഞ്ചിങ് ആയ സീനുകളിലും ജോജു സൂക്ഷ്മമായ രീതിയിലാണ് പ്രകടനം കൈകാര്യം ചെയ്തിട്ടുള്ളത്. ശരീരത്തെയും കഥാപാത്രത്തെയും കഥയെയും പ്രകടനത്തിലൂടെ അങ്ങേയറ്റം വിശ്വസനീയമാക്കാൻ ജോജുവിന്റെ ഈ സർപ്രൈസ് റോളിനാൽ കഴിഞ്ഞിട്ടുണ്ട്.
അതി സൂക്ഷ്മമായ ഒബ്സർവേഷനുകളുടെ ബലത്തിൽ ജോജു മെനഞ്ഞെടുത്ത ജോസഫ് എന്ന കഥാപാത്രത്തിന് മുൻ ഉദാഹരങ്ങൾ ഏറെ ഉണ്ടെങ്കിലും അതിൽ നിന്നൊക്കെ വ്യത്യസ്തമാക്കി നിർത്താൻ ജോജു പ്രത്യേകം ശ്രദ്ധിച്ചു എന്നതും വിലയിരുത്തപ്പെട്ടു. മെമ്പർ വോട്ടിങ്ങിൽ മറ്റുള്ളവരെ വളരെ എളുപ്പത്തിൽ പിന്നിലാക്കാനും ജോജുവിന്‌ കഴിഞ്ഞതും ആ കഥാപാത്രത്തിന്റെ പ്രേക്ഷക സ്വീകാര്യതയും , നടനെന്ന രീതിയിലെ പുതിയ പരീക്ഷണത്തെ അവർ ഉൾക്കൊണ്ടതിന്റെയും തെളിവാണ്.

ചെമ്പന്റെ ഈശി എന്ന കഥാപാത്രത്തിന്റെ വികാര തലങ്ങളിലൂടെ ഉള്ള സഞ്ചാരം അത്ഭുതകരമായിരുന്നു. അത്യധികം ക്രാഫ്റ്റിയായ സിനിമയുടെ സ്വാഭാവികമായ വളർച്ചയിലെ ഭാഗമായി മാറുകയായിരുന്നു ചെമ്പന്റെ പ്രകടനം.
ശക്തമായ കഥാപാത്രത്തിന്റെ ലാഞ്ചനകളിലേക്കു വളരെ പതുക്കെ മാത്രം എത്തുകയെന്ന സ്ക്രിപ്റ്റ് ആവശ്യപ്പെട്ട രീതി പിൻപറ്റിയതു ചെമ്പന് കഥയോട് നീതി പുലർത്താൻ വഴി വെച്ചുങ്കിലും , കഥാപാത്രനിര്‍മിതിയില്‍ ജോസഫിലെ ടൈറ്റില്‍ കഥാപാത്രത്തിന് ലഭിച്ച സാധ്യതകള്‍ ജോജുവിന് വ്യക്തമായ മുൻതൂക്കം നല്കി

പ്രിത്വിരാജിന്റെ കൂടെയിലെ കഥാപാത്രത്തിന്റെ വോട്ടിംഗ് പ്രകാരമുള്ള ഫൈനൽ ഷോർട്ട് ലിസ്റ്റിലേക്കുള്ള പ്രവേശനം തന്നെ സ്ഥിരം മാനറിസങ്ങളിൽ നിന്ന് അദേഹം വിട്ടു നിന്നതിന്റെ ഫ്രഷ്‌നെസ്സ് കാണികൾക്കു ഫീൽ ചെയ്തു എന്നത് കൊണ്ടാണ്. സെക്ഷ്വൽ അബ്യുസിന്റെ ഇരയായ നായകൻ മലയാളത്തിൽ വിരളമെന്നിരിക്കെ, ആ ട്രൊമയിൽ ഊന്നിയ അംഗവിക്ഷേപങ്ങളും ശരീരഭാഷയും പിന്നെ പ്ലോട്ടിൽ അന്തര്‍ലീനമായ സാഹോദര്യവും ഏച്ചുകെട്ടൽ തോന്നാത്ത രീതിയിൽ പൃഥ്വിരാജിന്റെ ജോഷ്വ പെരുമാറി. നസ്രിയയുമായുള്ള ലൈറ്റർ മൂഡ് ഉള്ള സീനുകളിൽ പോലും വളരെ കൺട്രോൾഡ് ആയ പ്രകടനം കാഴ്ചവെച്ചതും ശ്രദ്ധേയമായിരുന്നു എന്നും ജൂറി അഭിപ്രായപ്പെട്ടു.

രണ്ടു ചിത്രങ്ങളിലെ മിന്നുന്ന പ്രകടനവുമായി ജയസൂര്യയും, മൂന്ന് വ്യത്യസ്ത ജോണർ ചിത്രങ്ങളുമായി മത്സരിച്ച ഫഹദ് ഫാസിലും ആ സിനിമകളിൽ അവരവരുടെ കഥാപാത്രങ്ങളെ നല്ല രീതിയിൽ എക്സിക്യൂട് ചെയ്‌തെങ്കിലും, ഓഡിയൻസ് പോളിൽ ഏറെ മുന്നിട്ട് നിന്ന ജോജുവിന് മുന്നിൽ അത്ര തീവ്രമായ വെല്ലുവിളികൾ ഉയർത്താൻ സാധിച്ചില്ല.

ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് സഹനടനായും, ഇപ്പോൾ ഒരു സിനിമ തന്നെ സ്വന്തം തോളിൽ ഏറ്റെടുക്കാൻ പ്രാപ്തിയുള്ള നായക നടനായും മാറിയിരിക്കുന്നു ജോജു ജോർജ്ജ്. പ്രണയം ,വിരഹം , ഏകാന്തത എന്നിങ്ങനെ വിവിധ ഡയമന്‍ഷനുകളിലേക്ക് വളരുന്ന ഒരു കഥാപാത്രസൃഷ്ടിയെയാണ് ജോസഫിൽ കണ്ടത്,  കഥയില്‍ ഈ തലങ്ങള്‍ക്ക് നിര്‍ണായകമായ സ്ഥാനവുമുണ്ടായിരുന്നു . ജോജുവിലെ നടന്‍ ഈ തലങ്ങളെ ഓരോന്നിനെയും അങ്ങേയറ്റം സ്വഭാവികതയോടെ , കൈയ്യടക്കത്തോടെ അവതരിപ്പിക്കുകയും അതേ സമയം വളരെ സിനിമാറ്റിക് എന്നുവിളിക്കാന്‍ കഴിക്കാന്‍ കഴിയുന്ന ഒരു കഥാഗതിയുടെ നേടുംതൂണാവുകയും ചെയ്തു.

ഈ കാരണങ്ങൾ എല്ലാം കണക്കിലെടുത്തു വിധി എഴുതുമ്പോൾ, CPC സിനി അവാർഡ്‌സ് 2018 ലെ മികച്ച നടനുള്ള പുരസ്കാരം, വർഷങ്ങളായി മലയാള സിനിമയുടെ ഓരത്ത് മറഞ്ഞും, തെളിഞ്ഞും നിന്ന്, സിനിമയ്ക്ക് ഒപ്പം വളർന്ന ' ജോജു ജോർജ് ' എന്ന നടൻ കരസ്ഥമാക്കുന്നു..

#cpcawards2018



മലയാളത്തിലെ ശ്രദ്ധേയായ യുവനടിയാണ് അനു സിത്താര. മമ്മൂട്ടി അടക്കമുള്ള സൂപ്പർതാരങ്ങളുടെ നായികയായി അഭിനയിച്ച നടി ഇനി ദിലീപിന്റെ നായിക. നിരൂപക പ്രശംസനേടിയ അയാൾ ജീവിച്ചിരുപ്പുണ്ട്‌ എന്ന ചിത്രത്തിനുശേഷം വ്യാസൻ കെ.പി (വ്യാസൻ എടവനക്കാട്‌) രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിലാണ് അനു സിത്താര നായികയാകുന്നത്.

സിനിമയിൽ രണ്ട് ഗെറ്റപ്പുകളിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. അനുവിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രമാകും ചിത്രത്തിലേതെന്നാണ് സൂചന.

സിനിമയുടെ ചിത്രീകരണം മാർച്ചിൽ ചിത്രീകരണം ആരംഭിക്കും. ദിലീപിനൊപ്പം സിദ്ദിഖ് പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ മറ്റു താരനിർണയം നടന്നു വരികയാണ്.

ഒരു സംഭവകഥയെ ആധാരമാക്കിയാണു ഈ ചിത്രം ഒരുങ്ങുന്നത്‌. ഇതു വരെ സിനിമകളിൽ പറയാത്ത പ്രമേയമാണിതെന്നാണ് അണിയറക്കാർ തരുന്ന സൂചന. ദിലീപിന്റെയും,സിദ്ദിഖിന്റെയും അഭിനയ ജീവിതത്തിലെ വഴിത്തിരിവാകും ഈ കഥാപാത്രങ്ങളെന്നും അണിയറക്കാർ പറയുന്നു.

എഴുത്തുകാരനായും സംവിധായകനായും നിർമാതാവായും മലയാള സിനിമയിൽ‌ സാന്നിധ്യമറിയിച്ചിട്ടുള്ള വ്യാസന്റെ കഴിഞ്ഞ ചിത്രമായ അയാൾ ജീവിച്ചിരുപ്പുണ്ട്‌ ഏറെ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സിനിമയാണ്.


പബ്ജി നിരോധിക്കാൻ വരട്ടെ.... കട്ട സപ്പോർട്ടുമായി മലയാള സിനിമയും !!!!ലോകമെമ്പാടും  തരംഗമായ !!!!
പബ്ജി സ്റ്റൈലിൽ ആസ്കർ അലിയും ടീമും ജീം ബൂം ബായുടെ രസകരമായ പുതിയ പോസ്റ്റർ ഇതാ..
ഇനി വെടിയും പുകയും മാത്രം !!!!

മിസ്റ്റിക് ഫ്രയിംസിന്‍്റെ ബാനറില്‍ സച്ചിന്‍ വി.ജി നിര്‍മ്മിച്ച്‌ നവാഗതനായ രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന "ജീം ബൂം ബാ"( Based on a Reel story )യുടെ പുതിയ  പോസ്റ്റര്‍ പുറത്തിറങ്ങി.  അലി നായകനാകുന്ന ഈ ചിത്രത്തില്‍ ബൈജു സന്തോഷ് , അനീഷ് ഗോപാല്‍ , അഞ്ജുകുര്യന്‍ , നേഹാ സക്സേന , കണ്ണന്‍ നായര്‍, ലിമു ശങ്കര്‍ എന്നിവരും അഭിനയിക്കുന്നു. പൂര്‍ണ്ണമായും കോമഡി ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അനൂപ് നിര്‍വ്വഹിക്കുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍,കല-സുബെെര്‍ സിന്ദഗി,മേക്കപ്പ്-പ്രദീപ് വിതുര,വസ്ത്രാങ്കാരം-ബാബു കുന്ദംകുളം-സ്റ്റില്‍സ്-അഭിജിത്ത്,ചീഫ് അസ്സോസിയേറ്റ് ഡയറക്ര്‍-സജ്ജു സജീവന്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിനോഷ് കെെമള്‍,വാര്‍ത്താ പ്രചരണം- എ.എസ്സ് .ദിനേശ്

കിടുക്കൻ സ്റ്റെപ്പുകളുമായി നീരജ് മാധവ് ! അള്ള് രാമേന്ദ്രൻ പുതിയ ഗാനം പുറത്തിറങ്ങി.നവാഗതനായ ബിലഹരിയുടെ ‘അള്ളു രാമേന്ദ്രൻ.  ‘കുഞ്ചാക്കോ ബോബനും, കൃഷ്ണ ശങ്കറും പ്രധാന വേഷത്തിലെത്തുന്നു . അരികിൽ ഒരാൾ, ചന്ദ്രേട്ടൻ എവിടെയാ, കല , വർണ്യത്തിൽ ആശങ്ക തുടങ്ങിയ സിനിമകൾ നിർമ്മിച്ച ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമ്മാണം . ജിംഷി ഖാലിദ് ക്യാമറ കൈകകാര്യം ചെയുന്നു. ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്‌മാനാണ്.




നടന്മാരോടുള്ള ആരാധനയുടെ പേരില്‍ വീണ്ടും ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ രജനികാന്ത് -അജിത്ത് ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി. രണ്ടുപേര്‍ക്ക് കുത്തേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അജിത്ത് ചിത്രം വിശ്വാസവും രജനീകാന്ത് ചിത്രം പേട്ടയും ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്.

പുലര്‍ച്ചെ നടന്ന പ്രദര്‍ശനശേഷം ഉണ്ടായ ആഘോഷ പരിപാടികള്‍ക്കിടെയാണ് ഇരുവരുടെയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. അജിത് ചിത്രമായ വിശ്വാസം കാണാന്‍ പണം നല്‍കിയില്ലെന്നാരോപിച്ച് തമിഴ്‌നാട്ടിലെ കാഠ്പാഠിയില്‍ മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു.

45 വയസുകാരന്‍ പാണ്ഡ്യനെയാണ് മകന്‍ അജിത്ത് കുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പൊള്ളലേറ്റ പാണ്ഡ്യന്റെ നില ഗുരുതരമാണ്. അജിത്ത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു

പേട്ട [റിവ്യൂ ] PETTA MOVIE REVIEW
°°°°°
ഒരു സിനിമക്ക് വേണ്ടി കാത്തിരിക്കാൻ ഒന്നല്ല ഒരുപാട് കാരണങ്ങൾ ഉണ്ടായാൽ ആ സിനിമ ഫസ്റ്റ് ഡേ ഫസ്റ്റ്ഷോ തന്നെ കാണാതിരിക്കാൻ പറ്റുമോ... പേട്ട കാണാൻ കാരണങ്ങൾ നിരവധിയായിരുന്നു. വളരെ കുറച്ചു സിനിമ കൊണ്ട് തന്നെ തന്റേതായ ബഞ്ച്മാർക്ക് ഉണ്ടാക്കിയ കാർത്തിക്ക് സുബ്ബരാജ് എന്ന സംവിധായകന്റെ ഏറ്റവും പുതിയ സിനിമയിൽ രജനി നായകൻ ആകുന്നു എന്നു അറിഞ്ഞപ്പോൾ മുതൽ സിനിമക്ക് വേണ്ടി കാത്തിരുന്നവരായിരിക്കും ഒട്ടുമിക്കവരും. എന്താണ് തലൈവർ സിനിമ എന്തായിരിക്കണം തലൈവർ സിനിമ എന്ന് പറയുന്നതിന് ഉദാഹരണം ആയിരിക്കണം പേട്ട എന്ന ആഗ്രഹം മനസ്സിൽ വെച്ചാണ് തീയേറ്ററിലേക്ക് പോയത്. 2.0 നിരാശപ്പെടുത്തിയതും തന്റെ പഴയ 2 സിനിമയും രജനിയുടെ പതിവ് രീതിയിൽ ആകാഞതും കൊണ്ട് തന്നെ ഈ സിനിമ അതിന്റെയൊക്കെ പരിഹാരം ആയിരിക്കണം എന്ന് ആഗ്രഹിച്ചിരുന്നു.

പെട്ട സൂപ്പർസ്റ്റാറിന്റെ ആട്ടമായിരുന്നു എന്ന്തന്നെ പറയാം. ഹോസ്റ്റൽ വാർഡൻ ആയിവന്ന രജനിയുടെ തുടക്കം കണ്ടപ്പോയെ വിചാരിച്ചതാണ് പക പ്രതികാരം ഒക്കെയാകും സിനിമയുടെ കഥയെന്ന്. ഒരു ക്ളീഷേ കഥ വളരെ നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട് കാർത്തിക്ക് സുബ്ബരാജ്. വിജയ് സേതുപതി വീണ്ടും ഇഷ്ടപ്പെടുത്തി. നവാസുധീന് സിദ്ദിഖി, സിമ്രാൻ,തൃഷ, ബോബി സിംഹ, ശശികുമാർ എല്ലാവരും അവരവരുടെ റോളുകൾ വളരെ നന്നായി തന്നെ ചെയ്തു. എടുത്തിപറയേണ്ടത് ആനിരുദ്ദിന്റെ മ്യൂസിക്ക് ആയിരുന്നു. എല്ലാ പാട്ടുകളും സിനിമയുടെ  മൂഡ് നിലനിർത്തുവാൻ പാകത്തിനുള്ളതായിരുന്നു. രജനി, വിജയ് സേതുപതി, നവാസുധീന് സിദ്ദിഖി ഇവർക്കൊക്കെ കൊടുത്ത ബിജിഎം അത്യുഗ്രൻ എന്നു തന്നെ പറയാം.

ഛായാഗ്രഹണം, എഡിറ്റിംഗ് എല്ലാം നന്നായിരുന്നു. കാർത്തിക്കിന്റെ മുൻ സിനിമകളിലെ പോലെ ഒരു സിനിമ ആയിരുന്നില്ല പേട്ട. ഒരു പക്കാ കൊമേഴ്‌സ്യൽ മാസ് ഫിലിം അതാണ് പേട്ട. ക്ളീഷേ കഥ ആകുമെന്നറിഞ്ഞിട്ടു കൂടി ലാസ്റ്റ് ട്വിസ്റ്റ് അങ്ങനെ തന്നെ മതി എന്നാഗ്രഹിച്ചു. കാരണം ഒട്ടും ബോറടിപ്പിക്കാതെയുള്ള അവതരണമായിരുന്നു സിനിമയുടേത്.

റേറ്റിംഗ് 3.5/5

Reviewer : Muhd Rasick

Tags: Petta Movie Review,  Petta Tamil Movie Review 

Nivin Pauly - Mohanlal Movie Kayamkulam Kochunni is in the  100 Crores Club. Roshan Andrews'  film has crossed 70 crore gross in 25 days. Similarly, Kayamkulam Kochunni has been the fastest movie in the industry with 50 Crores in Malayalam cinema. Nivin Pauly and Roshan Andrews shared the joy of having reached the 100 crore club through Facebook.Sanjay-Bobby's script comes the biggest hit from comparing other movies. Kochunni had a big business in the UAE and the GCC.Gokulam Gopalan made this film for 45 crore and Rs 45 crore has been made for investments in Kayamkulam Kochunni would hold back already.

Read News in Malayalam - m.mollywoodbuzz.com