°°°°°
ഒരു സിനിമക്ക് വേണ്ടി കാത്തിരിക്കാൻ ഒന്നല്ല ഒരുപാട് കാരണങ്ങൾ ഉണ്ടായാൽ ആ സിനിമ ഫസ്റ്റ് ഡേ ഫസ്റ്റ്ഷോ തന്നെ കാണാതിരിക്കാൻ പറ്റുമോ... പേട്ട കാണാൻ കാരണങ്ങൾ നിരവധിയായിരുന്നു. വളരെ കുറച്ചു സിനിമ കൊണ്ട് തന്നെ തന്റേതായ ബഞ്ച്മാർക്ക് ഉണ്ടാക്കിയ കാർത്തിക്ക് സുബ്ബരാജ് എന്ന സംവിധായകന്റെ ഏറ്റവും പുതിയ സിനിമയിൽ രജനി നായകൻ ആകുന്നു എന്നു അറിഞ്ഞപ്പോൾ മുതൽ സിനിമക്ക് വേണ്ടി കാത്തിരുന്നവരായിരിക്കും ഒട്ടുമിക്കവരും. എന്താണ് തലൈവർ സിനിമ എന്തായിരിക്കണം തലൈവർ സിനിമ എന്ന് പറയുന്നതിന് ഉദാഹരണം ആയിരിക്കണം പേട്ട എന്ന ആഗ്രഹം മനസ്സിൽ വെച്ചാണ് തീയേറ്ററിലേക്ക് പോയത്. 2.0 നിരാശപ്പെടുത്തിയതും തന്റെ പഴയ 2 സിനിമയും രജനിയുടെ പതിവ് രീതിയിൽ ആകാഞതും കൊണ്ട് തന്നെ ഈ സിനിമ അതിന്റെയൊക്കെ പരിഹാരം ആയിരിക്കണം എന്ന് ആഗ്രഹിച്ചിരുന്നു.
പെട്ട സൂപ്പർസ്റ്റാറിന്റെ ആട്ടമായിരുന്നു എന്ന്തന്നെ പറയാം. ഹോസ്റ്റൽ വാർഡൻ ആയിവന്ന രജനിയുടെ തുടക്കം കണ്ടപ്പോയെ വിചാരിച്ചതാണ് പക പ്രതികാരം ഒക്കെയാകും സിനിമയുടെ കഥയെന്ന്. ഒരു ക്ളീഷേ കഥ വളരെ നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട് കാർത്തിക്ക് സുബ്ബരാജ്. വിജയ് സേതുപതി വീണ്ടും ഇഷ്ടപ്പെടുത്തി. നവാസുധീന് സിദ്ദിഖി, സിമ്രാൻ,തൃഷ, ബോബി സിംഹ, ശശികുമാർ എല്ലാവരും അവരവരുടെ റോളുകൾ വളരെ നന്നായി തന്നെ ചെയ്തു. എടുത്തിപറയേണ്ടത് ആനിരുദ്ദിന്റെ മ്യൂസിക്ക് ആയിരുന്നു. എല്ലാ പാട്ടുകളും സിനിമയുടെ മൂഡ് നിലനിർത്തുവാൻ പാകത്തിനുള്ളതായിരുന്നു. രജനി, വിജയ് സേതുപതി, നവാസുധീന് സിദ്ദിഖി ഇവർക്കൊക്കെ കൊടുത്ത ബിജിഎം അത്യുഗ്രൻ എന്നു തന്നെ പറയാം.
ഛായാഗ്രഹണം, എഡിറ്റിംഗ് എല്ലാം നന്നായിരുന്നു. കാർത്തിക്കിന്റെ മുൻ സിനിമകളിലെ പോലെ ഒരു സിനിമ ആയിരുന്നില്ല പേട്ട. ഒരു പക്കാ കൊമേഴ്‌സ്യൽ മാസ് ഫിലിം അതാണ് പേട്ട. ക്ളീഷേ കഥ ആകുമെന്നറിഞ്ഞിട്ടു കൂടി ലാസ്റ്റ് ട്വിസ്റ്റ് അങ്ങനെ തന്നെ മതി എന്നാഗ്രഹിച്ചു. കാരണം ഒട്ടും ബോറടിപ്പിക്കാതെയുള്ള അവതരണമായിരുന്നു സിനിമയുടേത്.
റേറ്റിംഗ് 3.5/5
Reviewer : Muhd Rasick
Tags: Petta Movie Review, Petta Tamil Movie Review

0 comments:
Post a Comment