സിനിമയിൽ രണ്ട് ഗെറ്റപ്പുകളിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. അനുവിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രമാകും ചിത്രത്തിലേതെന്നാണ് സൂചന.
സിനിമയുടെ ചിത്രീകരണം മാർച്ചിൽ ചിത്രീകരണം ആരംഭിക്കും. ദിലീപിനൊപ്പം സിദ്ദിഖ് പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ മറ്റു താരനിർണയം നടന്നു വരികയാണ്.
ഒരു സംഭവകഥയെ ആധാരമാക്കിയാണു ഈ ചിത്രം ഒരുങ്ങുന്നത്. ഇതു വരെ സിനിമകളിൽ പറയാത്ത പ്രമേയമാണിതെന്നാണ് അണിയറക്കാർ തരുന്ന സൂചന. ദിലീപിന്റെയും,സിദ്ദിഖിന്റെയും അഭിനയ ജീവിതത്തിലെ വഴിത്തിരിവാകും ഈ കഥാപാത്രങ്ങളെന്നും അണിയറക്കാർ പറയുന്നു.
എഴുത്തുകാരനായും സംവിധായകനായും നിർമാതാവായും മലയാള സിനിമയിൽ സാന്നിധ്യമറിയിച്ചിട്ടുള്ള വ്യാസന്റെ കഴിഞ്ഞ ചിത്രമായ അയാൾ ജീവിച്ചിരുപ്പുണ്ട് ഏറെ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സിനിമയാണ്.

0 comments:
Post a Comment